നിങ്ങളെന്നെ ബ്ലോഗറാക്കി

Posted: Sunday, August 15, 2010 by Admin in Labels: ,
6

കേരളത്തിന്റെ ഒരു കോണില്‍ ചുമ്മാ ഇരിക്കുന്ന ഞാനും ഇതാ ബ്ലോഗറാവാന്‍ പോവുന്നു. ഓര്‍ക്കുംബോള്‍ തന്നെ കുളിരു കോരുന്നു. ഇനി പനി എങ്ങാനും ആണോ?.

ഒരിക്കല്‍ കൂടി ബ്ലോഗറാവുന്നു എന്നു പറയുന്നതാണ് ശരി.  എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഇതെന്റെ അഞ്ചാമത്തെ ബ്ലോഗാണ്. രണ്ടെണ്ണം ഞാന്‍ തന്നെ  delete ചെയ്തു. ഒന്നു ഞാന്‍ രാജി വെച്ച് പോന്നപ്പോള്‍ company delete  ചെയ്തു കാണണം. നാലാമത്തെത് മനോരമ ഓണ്‍ലൈനില്‍ ഇപ്പോഴും നിലവിലുണ്ട്. പക്ഷെ ഇപ്പോള്‍ പോസ്റ്റാറില്ലെന്ന് മാത്രം. കാരണം ഭാവന അങ്ങോട്ട് വികസിക്കുന്നില്ല.

ബ്ലോഗിലെ പുലികളായ ബെര്‍ലിച്ചായന്റെയും കായംകുളം അരുണിന്റെയും ഒക്കെ ബ്ലൊഗ് കാണുംബോള്‍ ഒരു ബ്ലോഗ് തുടങ്ങാന്‍ തോന്നും. ഒരു പോസ്റ്റ് ഇട്ട് നാലോ അഞ്ചോ ദിവസം കഴിഞ്ഞ് ഒന്നു കൂടി വായിക്കുംബോള്‍ തോന്നും ഈ അറിയാന്‍ മേലാത്ത പണിക്ക് നില്‍ക്കണ്ടായിരുന്നെന്ന്. അങ്ങനെ ആ പോസ്റ്റ് അങ്ങ് delete ചെയ്യും. ഈ പ്രക്രിയ ഒരു മൂന്നാല് പ്രാവശ്യം നടക്കും. അതിനു ശേഷം ആ ബ്ലോഗ് തന്നെ അങ്ങ് ഡിലീറ്റ് ചെയ്യും. അതാണെന്റെ പതിവ്.

ഈ ബ്ലൊഗ് എത്ര നാളുണ്‍ടാവുമോ ആവോ?

ഇനി ആരേലും ഈ ബ്ലോഗ് വായിക്കുവാണേല്‍ പുലികളുടെ ഇടയിലുള്ള ഒരു ചെറിയ പൂച്ചയുടെ ബ്ലോഗാണെന്ന് ഓര്‍ത്തു കൊണ്‍ടെ വായിക്കാവൂ. വായനക്ക് ശേഷം കമന്റുകളിലൂടെ എന്നെ തല്ലാം, പക്ഷെ ഞാന്‍ നന്നാവുമോന്നറിയില്ല. പക്ഷെ സില്‍സിലയുടെ അണിയറ ശില്പികളെ ചെയ്തതു പോലെ ചെയ്ത് കളയരുത്.

തല്‍ക്കാലം ഇന്ന് ഇത്രയും മതി

Font Problem?

Click here to download the Malayalam fonts.