ടൂര്‍ണ്ണമെന്റ് - റിവ്യൂ

Posted: Thursday, December 30, 2010 by Admin in Labels:
0

            മലര്‍വാടി ആര്‍ട്സ് ക്ലബ് കണ്ടതിനു ശേഷം പുതുമുഖചിത്രങ്ങളെ വളരെ
പ്രതീക്ഷയോടെ ആണ് കണ്ടിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തകര്‍ത്തു
കളഞ്ഞു ലാലിന്റെ ടൂര്‍ണ്ണമെന്റ്. പുതുമകള്‍ പലതും അവകാശപ്പെടാനുണ്ടെങ്കിലും
സാധാരണ പ്രേക്ഷകരെ നിരാശപ്പെടുത്തിക്കളഞ്ഞു ലാല്‍ എന്ന് പറയേണ്ടിയിരിക്കുന്നു. കെട്ടുറപ്പുള്ള ഒരു കഥയുടെ അഭാവം ടൂര്‍ണ്ണമെന്റില്‍ ഉടനീളം നിഴലിച്ച് കാണാം.
            കൊച്ചി എപിഎല്‍ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന്‍ ടൂര്‍ണ്ണമെന്റ്
കളിക്കാന്‍ ഉറ്റ സുഹ്രുത്തുക്കളായ മൂന്ന്(ബാലു, വിശ്വം, ഉസ്മാന്‍) പേരടക്കം
 അഞ്ച് മലയാളി യുവാക്കള്‍ തെരഞ്ഞെടുക്കപ്പെടുന്നിടത്താണ് കഥ തുടങ്ങുന്നത്. ഈ
 അഞ്ച് പേര്‍ക്കും ഒരുമിച്ച് ടീമില്‍ ഇടം കിട്ടാന്‍ ഉള്ള സാധ്യത വിരളമാണ്.
എന്നാല്‍ കൂട്ടത്തില്‍ ഒരാള്‍ക്കെങ്കിലും സിലക്ഷന്‍ കിട്ടാന്‍ വളരെയധികം
സാധ്യത ഉണ്ട് താനും. ഒരു ആക്സിഡന്റില്‍ പരിക്കേറ്റ ബാലു ഇല്ലാതെ ബാക്കി
രണ്ട് പേരും friend അഞ്ജലിയും ടീമിലെ നാലാമനായ ബോബിയും ഫ്ലൈറ്റ്
മിസ്സായതിനെ തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം ബാംഗ്ലൂരിലേക്ക് യാത്ര
തിരിക്കുന്നു. ഈ യാത്രക്കിടയില്‍ ഉണ്ടാവുന്ന രസകരമായ(?) സംഭവങ്ങളാണ്
ടൂര്‍ണ്ണമെന്റിലൂടെ അവതരിപ്പിക്കപ്പെടുന്നത്.

  യാത്രക്കിടയില്‍ ഓരൊത്തരായി ഒഴിവാക്കപ്പെടുന്നത് ചിലരിലെങ്കിലും വിരസത
ഉണ്ടാക്കിയേക്കാം. ഒരു പാട് twist ഉകളിലൂടെ മുന്നോട്ട് പോവുന്ന ഒരു കഥ
ആയിരിന്ന്ട്ട് കൂടി ഒരു മികച്ച ക്ലൈമാക്സ് പ്രേക്ഷകന് സമ്മാനിക്കുന്നതില്‍
കഥാക്രുത്ത് പാടെ പരാജയപ്പെട്ട് പോയി. ടീമിലെ അഞ്ചാമന്റെ പേര് ജോണ്‍
സുബ്ബ്രഹ്മണ്യം എന്ന് കേള്‍ക്കുംബ്ബോള്‍ ചിലരെങ്കിലും കഥയിലെ സസ്പെന്‍സ്
ഊഹിച്ച് കാണും. എന്നാല്‍ പ്രജനെ ജോണ്‍ ആയി അവതരിപ്പിച്ചത്
നന്നായിരിക്കുന്നു. ഉസ്മാനിലൂടെ കോമഡി അവതരിപ്പിക്കാനുള്ള ലാലിന്റെ നീക്കം
ഒരു മികച്ച തിരക്കഥയുടെ അഭാവം മൂലം പ്രേക്ഷകനെ നിരാശപ്പെടുത്തി.

   ഷാനു, മനു, പ്രജന്‍, ആര്യന്‍, പ്രവീണ്‍,ജോണ്‍ എന്നരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇതില്‍ തന്നെ മനു, പ്രജന്‍, ആര്യന്‍ എന്നിവരുടെയും നായിക രൂപയുടെയും performance എടുത്തു
 പറയത്തക്കതാണ്. ടൂര്‍ണ്ണമെന്റിന്റെ മറ്റൊരു സവിശേഷത ഷോട്ടുകളുടെ
മനോഹാരിതയും എഡിറ്റിംഗില്‍ സാജനും ക്യാമറയില്‍ വേണുവും ലാലിനോടൊപ്പം
പുലര്‍ത്തിയ മികവാണ്. ദീപക് ദേവിന്റെ സംഗീതം അത്ര മികച്ചതെന്ന്
പറയാവില്ലെങ്കിലും ചിത്രീകരണത്തിന്റെ മികവും അവതരണ മികവും കൊണ്ട്
ശരാശരിക്ക് മുകളിലാണ് എന്ന് നിസ്സംശയം പറയാം.

  'സരോജ' പോലെ ഉള്ള ഒരു റോഡ് മൂവി മലയാളത്തില്‍ ആദ്യമാണെന്നത് പ്രേക്ഷകന്
നവ്യാനുഭവം സമ്മാനിക്കുന്നു. 'play and replay' എന്ന പുതിയ ഒരു technique
അവതരിപ്പിച്ചതില്‍ ലാലിന് അഭിമാനിക്കാം.കണ്ട് മടുത്ത ആഖ്യാന രീതികളില്‍
നിന്നും തികച്ചും വിഭിന്നമാണ് ടൂര്‍ണ്ണമെന്റിലെ കഥ പറച്ചില്‍.എല്ലാ
മനുഷ്യരിലും നന്മതിന്മകളുണ്ടെന്നും എല്ലാവരിലും ഒളിഞ്ഞിരിക്കുന്ന സ്വാര്‍ഥത
 ചിലപ്പോഴെങ്കിലും പുറത്ത് വരാറുണ്ടെന്ന് കാഴ്ച്ചക്കാരെ
ഓര്‍മ്മപ്പെടുത്തുന്നതില്‍ ലാല്‍ വിജയിച്ചു എന്ന് വേണം പറയാന്‍, കാരണം
നമ്മള്‍ ഇന്ന് വരെ കണ്ട നായകന്മാരില്‍ ഭൂരിഭാഗവും സ്വാര്‍ഥ്തയുടെ അംശം
ലവലേശം പോലും ഇല്ലാത്തവരായിരുന്നു ഈ കഥാപാത്രങ്ങളെ അല്പമെങ്കിലും
വ്യത്യസ്തമാക്കുന്നു.

അന്‍വറിലെ തീവ്രവാദം

Posted: Saturday, October 16, 2010 by Admin in Labels:
1

മുന്‍കൂര്‍ ജാമ്യം: ഒരു സിനിമയ്ക്ക് റിവ്യൂ എഴുതാനുള്ള എന്റെ ആദ്യ ശ്രമം.



തീവ്രവാദം പ്രമേയമാക്കി മലയാളത്തില്‍ ഒരു പാട് സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും വ്യത്യസ്ഥമായ ഒരു ചലച്ചിത്രാനുഭവമാണ് അന്‍വര്‍ പ്രേക്ഷകന് നല്‍കുന്നത്. തീവ്രവാദം എന്ന വിഷയത്തെ ആരെയും വേദനിപ്പിക്കാതെ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് സംവിധാന മികവിന്റെയും തിരക്കഥയുടെയും വിജയമാണ്.


തന്റെ ആദ്യ രണ്ട് ചിത്രങ്ങളായ ബിഗ് ബിയും സാഗര്‍ ഏലിയാസ് ജാക്കിയും ഒരുക്കിയ അതേ സ്റ്റൈലില്‍ തന്നെ ആണ് അമല്‍ നീരദ് അന്‍വറും ഒരുക്കിയിരിക്കുന്നത്, സെപിയ ടോണ്‍ സാഗറില്‍ ഉപയോഗിച്ച അത്ര വ്യാപകമായി ഉപയൊഗിച്ചില്ല എന്ന് മാത്രം. മിനിട്ടുകളോളം നീണ്ട് നില്‍ക്കുന്ന പഞ്ച് ഡയലോഗുകളില്ലാതെ പ്രേക്ഷകമനസ്സില്‍ തങ്ങി നിന്നേക്കാവുന്ന ചെറിയ ഡയലോഗുകള്‍ മാത്രം ഉപയോഗിച്ച് കൊണ്ട് ഒരു ആക്ഷന്‍ സിനിമ ഒരുക്കാമെന്ന് അന്‍വറിലൂടെ അമല്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. ഭംഗിയായി ഓരോ ഷോട്ടും ചിത്രീകരിച്ച കാമറാമാന്‍ സതീഷും എഡിറ്റര്‍ വിവേക് ഹര്‍ഷനും
പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ചടുലമായ രംഗങ്ങളിലൂടെയും യുവാക്കള്‍ക്കാളെ ആകര്‍ഷിക്കാന്‍ വേണ്ട ചേരുവകള്‍ ഒരുക്കിയുമാണ് അന്‍വര്‍ തിയേറ്ററുകളില്‍ എത്തിച്ചത് എന്നതിന്റെ തെളിവാണ് പൃഥ്വിരാജിന്റെ സീന്‍.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ ഈണമിട്ട ഗാനങ്ങള്‍ ഇതിനകം തന്നെ ശ്രോതാക്കളുടെ ഖല്‍ബിലെത്തിക്കഴിഞ്ഞിരിക്കുന്നു. മനോഹരമായ പിക്ചറൈസേഷനും കൂടി ആയപ്പോള്‍ ഗാനങ്ങള്‍ കൂടുതല്‍ സുന്ദരങ്ങളായി എന്നെടുത്തു പറയെണ്ടിയിരിക്കുന്നു. പൃഥ്വിരാജും മംമ്തയും അന്‍വറിലൂടെ ആലാപനത്തിലും തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുന്നു.

സൂപ്പര്‍ താര സിംഹാസനത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന പൃഥ്വിരാജ് അഭിനയരംഗത്തെ കുലപതി പ്രകാശ് രാജിനോടൊപ്പം മല്‍സരിച്ചഭിനയിക്കുന്ന കാഴ്ച്ചയാണ് അന്‍വറില്‍ കാണാന്‍ കഴിയുന്നത്. ലാലിന്റെ വില്ലന്‍ വേഷവും മംമ്തയുടെ  നായികാ വേഷവും മികച്ചു നില്‍ക്കുന്നു. തെന്നിന്ത്യയിലെ മികച്ച വില്ലന്‍ വേഷക്കാരിലൊരാളായ സംബത്തിന്റെ വില്ലന്‍ വേഷത്തിന് അല്പം പ്രാധാന്യം കുറഞ്ഞു പോയിട്ടുണ്ട് എന്ന് നിസ്സംശയം പറയാം..

ഓര്‍ക്കുട്ടന്മാരുടെ ശ്രദ്ധയ്ക്ക്...........

Posted: Saturday, September 25, 2010 by Admin in Labels:
2

ഓര്‍ക്കുട്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ബ്രസീലിയന്‍ ഹാക്കര്‍മാരാണ് പിന്നിലെന്ന് സംശയിക്കപ്പെടുന്നു. Friends list ഇല്‍ ഉള്‍പ്പെട്ട ഏതെങ്കിലും ഒരാളില്‍ നിന്നുമുള്ള സന്ദേശം ഒട്ടു മിക്ക users ഇന്റെയും സ്ക്രാപ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. Good Saturday എന്ന് ബ്രസീലിയന്‍ ഭാഷയില്‍ അര്‍തഥം വരുന്ന     bom Sabado എന്ന വാക്കും ഒപ്പം കുറച്ച് ജാവാസ്ക്രിപ്റ്റും ആണ് ഈ സന്ദേശത്തില്‍ അടങ്ങിയിരിക്കുന്നത്. ഈ ജാവാസ്ക്രിപ്റ്റ് run ചെയ്താല്‍ ഒരു പക്ഷെ നിങ്ങളുടെ പാസ് വേര്‍ഡ് അടക്കമുള്ള പ്രൊഫൈല്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടേക്കാം, അല്ലെങ്കില്‍ ഏതെങ്കിലും കമ്മ്യൂണിറ്റികളില്‍ നിങ്ങളറിയാതെ ചേര്‍ക്കപ്പെട്ടേക്കാം. മിക്കവാറും എല്ലാവരും gmail account തന്നെയാണ് ഓര്‍ക്കുട്ടാന്‍ ഉപയോഗിക്കുന്നത് എന്നതു കൊണ്ട് പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ മെയില്‍ അക്കൗണ്ടും കൂടി ഹാക്ക് ചെയ്യപ്പെട്ടേക്കാം.

താല്‍ക്കാലിക സുരക്ഷക്കായി താഴെ കൊടുത്തിരിക്കുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് നന്നായിരിക്കും.

1.  ഓര്‍ക്കുട്ട് ഈ പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടുന്നത്  വരെ തത്കാലം ഉപയോഗിക്കാതിരിക്കുക എന്നതാണ് പ്രധാന പ്രതിവിധി.
2. ഇനി ഓര്‍ക്കുട്ട് ഉപയോഗിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ജാവാസ്ക്രിപ്റ്റ് റണ്‍ ചെയ്യാത്ത മൊബൈല്‍ ബ്രൗസറുകളില്‍ ഉപയോഗിക്കാം. PC യില്‍ ആണെങ്കില്‍  javascript disable ചെയ്ത ശേഷം ഓര്‍ക്കുട്ട് തുറക്കുക, അല്ലെങ്കില്‍ m.orkut.com എന്ന അഡ്രസ്സ് ഉപയോഗിച്ച് ഓര്‍ക്കുട്ട് ഓപ്പണ്‍ ചെയ്ത് bom sabado scraps ഡിലീറ്റ് ചെയ്ത് കളയുക.
3. gmail ഇലോ മറ്റ് ഗൂഗിള്‍ സര്‍വീസുകളിലൊ ലോഗിന്‍ ചെയ്ത് നിങ്ങളുടെ പാസ് വേര്‍ഡ്, security question തുടങ്ങിയവ മാറ്റുന്നതും നന്നായിരിക്കും.




കൂടുതല്‍ വിവരങ്ങള്‍ അറിയാമെങ്കില്‍  ദയവായി കമന്റൂ.

മല്ലു പുരാണം - 1

Posted: by Admin in Labels: ,
7

ഇന്ത്യന്‍ ഇക്കണോമിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടാണ് ടിന്റു മോനും മിന്റു മോനും അമേരിക്കക്കാരെ ഹൈദരാബാദില്‍ ഇരുന്നു കൊണ്ട് സേവിക്കാം എന്ന് തീരുമാനിച്ചത്. ഇതിനിടയില്‍ വീണു കിട്ടിയ ഒരവധി ദിവസം ഒരു ചെറിയ ഷോപ്പിങ് നടത്തി കളയാം എന്നു തീരുമാനിച്ചാണ് ടിന്റുവും മിന്റുവും പുറത്തിറങ്ങിയത്.

' sunday ആയിട്ടും ഒറ്റ പീസിനെ പോലും കാണുന്നില്ലല്ലോ അളിയാ' മിന്റുവിന്റെ വക പരാതി.

'പീസും വേണ്ട, ഒരു ........... വേണ്ട പെട്ടെന്ന് കോട്ടി എത്താന്‍ നോക്കെടാ'

ആദ്യം കണ്ട മേദിപ്പട്ടണം ബസ്സില്‍ വളരെ കഷ്ടപ്പെട്ടാണ് ചാടി കയറിയത്.

ബസ്സിലെ തിരക്കിനെ നല്ല പച്ച മലയാളത്തില്‍ പ്രാകി കൊണ്ട് മുന്നോട്ട് നീങ്ങുന്നതിനിടയില്‍ ടിന്റു മലയാളത്തിലുള്ള ഒരു സംഭാഷണ ശകലം കേട്ടു.

'അളിയാ, ആ ഫ്രണ്ടിലെ സീറ്റിലിരിക്കുന്ന പിള്ളേര് മല്ലൂസാ'

'എനിക്കും തോന്നി, എന്നാല്‍ മെല്ലെ മുന്നോട്ട് നീങ്ങാം'

ഒരു വിധം നമ്മുടെ നായകന്മാര്‍ കിളിശബ്ദത്തിന്റെ ഉദ്ഭവസ്ഥാനത്തിനടുത്തെത്തി വായ്നോട്ടം എന്ന കലാപരിപാടി ആരംഭിച്ചു. അടുത്ത ലക്ഷ്യം തങ്ങളും മലയാളികളാണെന്ന് അവരെ അറിയിക്കണം. അതിനായി നല്ല ശുദ്ധമായ മലയാളത്തില്‍ 120 ഡെസിബല്‍ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങി.
പക്ഷെ മിന്റുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ജാഡ തെണ്ടി' കള്‍ ശ്രദ്ധിക്കുന്നേയില്ല. ഇനിയും ശബ്ദം കൂട്ടിയാല്‍ നല്ല തെലുങ്ക് തെറി കേള്‍ക്കേണ്ടി വരും എന്നത് കൊണ്ട് നിലവിലുള്ള അതേ വോളിയത്തില്‍ അവര്‍ കലാപരിപാടി തുടര്‍ന്നു കൊണ്ടിരുന്നു.

ഇതിനിടയില്‍ എവിടുന്നോ കയറി വന്ന ഒരു മദ്ധ്യവയസ്കന്‍ മിന്റുവിന്റെ മുന്‍പില്‍ നില്പ്പുറപ്പിച്ചു. മുന്‍പില്‍ എന്നു വെച്ചാല്‍ ഫോകസ് ചെയ്ത് വെച്ച മിന്റുവിന്റെ കണ്ണുകള്‍ക്ക് തൊട്ട് മുന്‍പില്‍.

' ഈ തന്തക്ക് വന്ന് നില്‍ക്കാന്‍ കണ്ട സ്ഥലം' ശകലം ശബ്ദം കൂടിപ്പോയോന്ന് മിന്റുവിന് തന്നെ സംശയം തോന്നി. എന്തായാലും ആ പിള്ളേര്‍ കേട്ടിട്ടുണ്ടാവില്ല അതു മതി.

മുജ്ജന്മ പുണ്യം കൊണ്ടോ എന്തോ ആ പുള്ളി അല്‍പം പുറകോട്ട് മാറി നിന്നു.

'അളിയാ ആ തന്ത മാറി, ഇപ്പൊ നല്ലോണം കാണാം'

മിന്റുവും ടിന്റുവും തങ്ങളുടെ കലാപരിപാടികള്‍ വീണ്ടും ഭംഗിയായി തുടര്‍ന്നു. ഇതിനിടയില്‍ എപ്പഴോ പെണ്‍കുട്ടികള്‍ ഒന്ന് തിരിഞ്ഞ് നോക്കി.

'ഡാ അതു കോട്ടിക്കായിരുന്നു' തങ്ങളുടെ ബസ്സിനെ ഓവര്‍ടേക്ക് ചെയ്ത് കടന്നു പോയ ബസ്സിനെ നോക്കി കൊണ്ട് ടിന്റു അലറി.

'മേദിപട്ടണം ചെന്നാല്‍ കോട്ടിക്ക് ഇഷ്ടം പോലെ ബസ് ഉണ്ടാവും കോട്ടിക്ക്'

പിന്നില്‍ നിന്നും അതേ 'തന്ത' യുടെ മറുപടി നല്ല മലയാളത്തില്‍ കേട്ടതും ടിന്റുവും മിന്റുവും തല കുനിച്ചതും ഒരേ നിമിഷമായിരുന്നു.

മൊബൈല്‍ ഫോറസ്റ്റ്

Posted: Friday, September 10, 2010 by Admin in Labels: ,
2

മൊബൈല്‍ ഫോറസ്റ്റ് : പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്‍പിലെ പതിവ് കാഴ്ച്ചകളില്‍ നിന്നും.

നിങ്ങളെന്നെ ബ്ലോഗറാക്കി

Posted: Sunday, August 15, 2010 by Admin in Labels: ,
6

കേരളത്തിന്റെ ഒരു കോണില്‍ ചുമ്മാ ഇരിക്കുന്ന ഞാനും ഇതാ ബ്ലോഗറാവാന്‍ പോവുന്നു. ഓര്‍ക്കുംബോള്‍ തന്നെ കുളിരു കോരുന്നു. ഇനി പനി എങ്ങാനും ആണോ?.

ഒരിക്കല്‍ കൂടി ബ്ലോഗറാവുന്നു എന്നു പറയുന്നതാണ് ശരി.  എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഇതെന്റെ അഞ്ചാമത്തെ ബ്ലോഗാണ്. രണ്ടെണ്ണം ഞാന്‍ തന്നെ  delete ചെയ്തു. ഒന്നു ഞാന്‍ രാജി വെച്ച് പോന്നപ്പോള്‍ company delete  ചെയ്തു കാണണം. നാലാമത്തെത് മനോരമ ഓണ്‍ലൈനില്‍ ഇപ്പോഴും നിലവിലുണ്ട്. പക്ഷെ ഇപ്പോള്‍ പോസ്റ്റാറില്ലെന്ന് മാത്രം. കാരണം ഭാവന അങ്ങോട്ട് വികസിക്കുന്നില്ല.

ബ്ലോഗിലെ പുലികളായ ബെര്‍ലിച്ചായന്റെയും കായംകുളം അരുണിന്റെയും ഒക്കെ ബ്ലൊഗ് കാണുംബോള്‍ ഒരു ബ്ലോഗ് തുടങ്ങാന്‍ തോന്നും. ഒരു പോസ്റ്റ് ഇട്ട് നാലോ അഞ്ചോ ദിവസം കഴിഞ്ഞ് ഒന്നു കൂടി വായിക്കുംബോള്‍ തോന്നും ഈ അറിയാന്‍ മേലാത്ത പണിക്ക് നില്‍ക്കണ്ടായിരുന്നെന്ന്. അങ്ങനെ ആ പോസ്റ്റ് അങ്ങ് delete ചെയ്യും. ഈ പ്രക്രിയ ഒരു മൂന്നാല് പ്രാവശ്യം നടക്കും. അതിനു ശേഷം ആ ബ്ലോഗ് തന്നെ അങ്ങ് ഡിലീറ്റ് ചെയ്യും. അതാണെന്റെ പതിവ്.

ഈ ബ്ലൊഗ് എത്ര നാളുണ്‍ടാവുമോ ആവോ?

ഇനി ആരേലും ഈ ബ്ലോഗ് വായിക്കുവാണേല്‍ പുലികളുടെ ഇടയിലുള്ള ഒരു ചെറിയ പൂച്ചയുടെ ബ്ലോഗാണെന്ന് ഓര്‍ത്തു കൊണ്‍ടെ വായിക്കാവൂ. വായനക്ക് ശേഷം കമന്റുകളിലൂടെ എന്നെ തല്ലാം, പക്ഷെ ഞാന്‍ നന്നാവുമോന്നറിയില്ല. പക്ഷെ സില്‍സിലയുടെ അണിയറ ശില്പികളെ ചെയ്തതു പോലെ ചെയ്ത് കളയരുത്.

തല്‍ക്കാലം ഇന്ന് ഇത്രയും മതി

Font Problem?

Click here to download the Malayalam fonts.