3

സ്കൂള്‍ കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. താല്‍ക്കാലികമായി പുതിയ ഇനങ്ങള്‍ അടുത്ത വര്‍ഷത്തെ സംസ്ഥാന യുവജനോത്സവത്തിലും ജില്ലാ യുവജനൊത്സവത്തിലും പരീക്ഷണാടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം ആയത്. പിന്നീട് വിജയമെന്ന് കണ്ടാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ കലോത്സവങ്ങളിലും ഉള്‍പ്പെടുത്തുന്നതായിരിക്കും. പുതിയ മത്സര ഇനങ്ങള്‍ താഴെ പറയുന്നവ ആണ്.

1. ജഡ്ജ് കളെ തെറി വിളിക്കല്‍ :

2. തമ്മില്‍ തല്ല് :

മുകളില്‍ പറഞ്ഞ രണ്ടിനങ്ങളിലും കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കും പരിശീലകര്‍ക്കും അദ്ധ്യാപകര്‍ക്കും പങ്കെടുക്കാം. ഈ ഇനങ്ങള്‍ എല്ലാ മത്സരങ്ങളുടെയും അവസാനം അതാത് വേദികളുടെ മുന്‍പില്‍ അരങ്ങേറും.



3. കരണത്തടിയും(അല്ലെങ്കില്‍ കസേരയടി) അസഭ്യം പറയലും : കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ക്ക് DDE യുമായി ഈ ഇനത്തില്‍ മത്സരിക്കാം. വിജയികള്‍ക്ക് നല്ല മീഡിയാ കവറേജ് ലഭിക്കും. മത്സരിക്കുന്നവര്‍ കസേര സ്വന്തമായി കൊണ്ട് വരേണ്ടതില്ല.

4. സ്വര്‍ണ്ണ കപ്പ് ഒടിക്കല്‍ : കലോല്‍സവത്തിലെ ഏറ്റവും അവസാന ഇനമായിരിക്കും ഇത്. കേരളത്തിലെ എല്ലാ മാധ്യമങ്ങള്‍ക്കും ഈ ഇനത്തില്‍ പങ്കെടുക്കാം. പ്രധാനമായും news channel ഉകള്‍ക്ക് വേണ്ടിയാണ് ഈ ഇനം നടത്തുന്നത്.

3 comments:

  1. നമ്മടെ കോളേജിലും ഇതു പോലെ വേണമെന്ന ഒന്ന് ശുപാര്‍ശ ചെയ്ത് കൂടെ ...മച്ചാനേ..............

  1. ഇതിപ്പോ എല്ലാ വര്‍ഷവും നടക്കുന്ന ഇനങ്ങള്‍ അല്ലെ...ഇതിനെല്ലാം ഓരോ 'ഗപ്പും' കൂടി ഏര്‍പ്പാടാക്കിയാല്‍ ശുഭം.

  1. @black memmories:നമുക്ക് അടുത്ത ബി സോണ്‍ മുതല്‍ നടപ്പിലാക്കാന്‍ ഒരു നിവേദനം കൊടുക്കാം....

    @sibu: :)

Font Problem?

Click here to download the Malayalam fonts.