ഉറക്കം

Posted: Sunday, July 22, 2012 by Admin in Labels:
17


നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഭാവന ഇനിയും വളര്‍ന്ന് തുടങ്ങിയിട്ടില്ലാത്തതിനാല്‍ മുറ്റ് കോമഡിയുള്ള ക്ലൈമാക്സും ഉപമകളും പ്രതീക്ഷിക്കരുത്. ഹൈദരാബാദ് ജീവിതത്തിനിടയിലെ ചില ഓര്‍മ്മകള്‍ ഒന്ന് വളച്ചൊടിച്ച് കുറിച്ചിട്ടെന്ന് മാത്രം

    
    ഷുക്കൂര്‍, അത്യാവശ്യം തടീം നല്ല കറുത്ത നിറവും ഉള്ള ഒരു യുവ കോമളന്‍. ഇനിയും വളര്‍ന്ന് തുടങ്ങിയിട്ടില്ലാത്ത താടിയില്‍ ഫാക്റ്റംപോസ് 20-20-56ഉം ഇട്ട് ബുള്‍ഗാനും സ്വപ്നം കണ്ടിരിക്കുന്ന ഒരു സാധാരണ ഐ ടി ബിഗിനര്‍. മുന്നില്‍ പകുതി പൊട്ടിയ രണ്ട് പല്ലുകള്‍. അതിന് പിന്നില്‍ ഒരു കഥയുണ്ട്.
ഷുക്കൂര്‍ പ്ലേസ്മെന്റ് കിട്ടി കോള്‍ലെറ്ററും കാത്തിരിക്കുന്ന സമയത്ത് ഒരു പശൂനെ വാങ്ങിച്ച് വളര്‍ത്താന്‍ തുടങ്ങി. അത്യാവശം പാലോക്കെ കിട്ടും അത് സൈക്കിളില്‍ അടുത്ത കടയില്‍ രാവിലെ അഞ്ച് മണിയ്ക്ക് തന്നെ കൊണ്ടു കൊടുക്കണം. അങ്ങനെ സാമാന്യം ഇരുട്ടുള്ള ദിവസം മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ഓട്ടോയില്‍ കൊണ്ടിടിച്ചു. രണ്ട് പല്ലിന്റെ പകുതിയും കുറേ ചോരയും മഹാഗണീടെ കളറുള്ള ശരീരത്തിലെ കുറച്ച് കോട്ടിങ്ങും പോയി. മുന്നിലെ ഓട്ടോ നീ കണ്ടില്ലായിരുന്നോയെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഷുക്കൂര്‍ പറയും.
  'ഓട്ടോ ഞാന്‍ കണ്ടായിരുന്നു, ഒരു കൈയില്‍ കുടയും മറ്റേ കയ്യില്‍ ഹാന്റിലും ടോര്‍ച്ചും കൂടി പിടിച്ചതു കൊണ്ട് ബ്രേക്ക് പിടിക്കാന്‍ പറ്റിയില്ല. പിന്നെ അടപ്പ് നന്നായിട്ടതു കൊണ്ട് രണ്ട് ലിറ്റര്‍ പാല് പോയില്ല'
'ടോര്‍ച്ചോ? ഓ സൈക്കിളിന് ലൈറ്റ് ഇല്ലായിരുന്നല്ലേ?'
'ലൈറ്റ് ഉണ്ടായിരുന്നേല്‍ അതും പൊട്ടിയേനെ'

     ഷുക്കൂറും ബിനുവും ഒപ്പം ജോലി ചെയ്യുന്ന മൂന്ന് മലയാളികളും ഹൈദരാബാദില്‍ ഒരു 2BHK വീടെടുത്ത് താമസിക്കുകയാണ്.  വളരെ ശാന്തസുന്ദരമായ സ്ഥലം.
സെമിഫര്‍ണിഷ്ഡ് ഹൗസ്, പെയിന്റിങ്ങുകാര്‍ ഉപേക്ഷിച്ച് പോയ ഒരു പഴയ സ്റ്റൂള്‍ ഉള്ളതുകൊണ്ട് അങ്ങനെ വിളിക്കാം. 5 പായ രണ്ട് ബക്കറ്റ് , മഗ് തുടങ്ങിയ അവശ്യസാധനങ്ങള്‍ വാങ്ങി താമസമാരംഭിച്ചപ്പോഴാണറിയുന്നത് രണ്ട് ദിവസത്തിലൊരിക്കലേ വെള്ളം വരുള്ളൂന്ന്, വെള്ളം വരുമ്പോ രണ്ട് ടാങ്കിലും പിടിച്ച് വെക്കണം പോലും എങ്കിലേ രണ്ട് ദിവസത്തേക്ക് തികയുള്ളൂ പോലൂ.
 5 പേര്‍ക്ക് രണ്ട് ദിവസം കക്കൂസില്‍ പോവാന്‍ കഴിയില്ല ഈ ആയിരം ലിറ്റര്‍ വെള്ളം കൊണ്ടെന്നും ഒരു ടാങ്ക് കൂടി വേണമെന്നും ആഴ്ചയിലൊരിക്കല്‍ മാത്രം കുളിച്ച് ശീലിച്ച ഹൗസ് ഓണറിനെ ബോധ്യപ്പെടുത്താന്‍ ഇത്തിരി കഷ്ടപ്പെടേണ്ടി വന്നു. പുള്ളി ഒരു ഐടി കമ്പനിയിലെ ഡെലിവറി ഹെഡ് ആയത് കൊണ്ടാവും 500 ലിറ്ററിന്റെ ടാങ്ക് ആവശ്യപ്പെട്ടപ്പോ 300  ലിറ്ററിന്റെ വല്ല ഓയിലിന്റെയോ മറ്റോ ഒരു ബാരല്‍ കൊണ്ട് ഡെലിവര്‍ ചെയ്തത്. ടെസ്റ്റ് എന്‍‍ജിനീയേര്‍സായ ഷുക്കൂറും കൂട്ടുകാരും കുറച്ചു കൂടി ക്വാളിറ്റിയുള്ള പ്രൊഡക്റ്റ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹൗസ് ഓണറിന്റെ ഒരൊറ്റ ചോദ്യത്തില്‍ വീണു.
" മക്കളേ നാട്ടുനടപ്പായ മൂന്ന് മാസത്തെ വാടക അഡ്വാന്‍സിലേക്ക് ഇനിയും ഒരു മാസത്തേതു കൂടി ഞാന്‍ വാങ്ങിക്കണോ അതോ ഇത് കൊണ്ടഡ്ജസ്റ്റ് ചെയ്യുന്നോ?"
താഴെ വെച്ചാല്‍ കാല് വാരും തലയില്‍ വെച്ചാല്‍ ചെവി കടിക്കും എന്ന് തന്റെ കുട്ടിയെപറ്റി പണ്ടാരോ പറഞ്ഞ പോലെ ബാരല്‍ എവിടെ വെക്കും എന്നതായിരുന്നു ഷുക്കൂറിന്റെ അടുത്ത പ്രശ്നം. പുറത്ത് വെച്ചാല്‍ വല്ലവനും വെള്ളം മുക്കിക്കൊണ്ട് പോയാലോ എന്ന പേടിയുള്ളത് കൊണ്ട് (ആന്ദ്രയിലാണെങ്കിലും അടുത്ത് കുറച്ച് മലയാളിബാച്ചികള്‍ താമസിക്കുന്നുണ്ടായിരിന്നു) ബാരല്‍ അടുക്കളയുടെ ഒരു മൂലയ്ക്ക് പ്രതിഷ്ഠിച്ചു.

ആദ്യമൊക്കെ രണ്ട് ദിവസത്തിലൊരിക്കല്‍ രാവിലെ ഏഴരാന്നൊരു സമയമുണ്ടേല്‍ വെള്ളം വന്നിരിക്കുമെന്നുറപ്പ്. വെള്ളം വരുന്ന ആ ഒരു മണിക്കൂര്‍ സമയത്ത് മോട്ടോര്‍ ഓണ്‍ ചെയ്തില്ലെങ്കില്‍ വീടിനു മേലെയുള്ള ടാങ്കില്‍ വെള്ളം സ്റ്റോക്ക് ചെയ്യാന്‍ പറ്റില്ലെന്നതിനാല്‍ വീക്കെന്‍ഡ് വരെ അലാറം വെച്ച് എണീക്കേണ്ടി വരുന്ന അവസ്ഥ ശത്രുക്കള്‍ക്ക് പോലെ കൊടുക്കല്ലേ ഈശ്വരാ എന്ന് പ്രാര്‍ത്ഥിച്ച ശനിയായ്ചകളും ഞായറായ്ചകളും ഓര്‍ക്കുമ്പോള്‍ ഷുക്കൂറിനിന്നും ഒരു ഞെട്ടലാണ്. വേനലായതോടു കൂടി രണ്ട് ദിവസത്തില്‍ വന്നു കൊണ്ടിരുന്ന വെള്ളം മൂന്നും നാലും ദിവസം കഴിഞ്ഞിട്ടും വരാതായി. അങ്ങനെ ദിവസം രണ്ട് നേരം കുളിക്കുന്നവന്മാരുടെയൊക്കെ കുളി തെറ്റി, I mean കുളീടെണ്ണം ആഴ്ചയില്‍ രണ്ടും മൂന്നുമായി ചുരുങ്ങി.
' ഹോ! ഈ ഡിയോഡ്രന്റ് ഒക്കെ കണ്ട് പിടിച്ചില്ലായിരുന്നെങ്കില്‍ തെണ്ടി പോയേനെ"  എന്ന് മിക്കവാറും ദിവസങ്ങളിലൊക്കെ ഷുക്കൂറിന് ആത്മഗതിക്കേണ്ടി വന്നു.
ഇപ്പോഴാണ് ഓഫീസിലെ എല്ലാ ബില്‍ഡിങ്ങിന്റേയും എല്ലാ ഫ്ലോറിലും പത്ത് പന്ത്രണ്ട് ടോയ്ലറ്റ് ഉണ്ടാക്കി വെച്ചതിന്റെ ഗുട്ടന്‍സ് ബിനുവിന് പിടികിട്ടിയത്. 
ഇവന്മാരൊക്കെ കക്കൂസില്‍ വെച്ചാണോ സോഫ്റ്റ്വെയര്‍ ഡവലപ്പ് ചെയ്യുന്നതെന്ന് അന്ന് കളിയാക്കി മാനേജരോടു ചോദിച്ച ബിനുവിന് തന്നെ തന്റെ വയര്‍ സോഫ്റ്റ് ആക്കാന്‍ പല ദിവസങ്ങളിലും ആ ഡെവലപ്പ്മെന്റ് സെന്ററുകളെ ആശ്രയിക്കേണ്ടി വന്നു.

    വീടിന്റെ വാതില്‍ തുറന്നാല്‍ നേരെ കാണുന്നത് ഒരു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്കാണ്. ഈ വാട്ടര്‍ ടാങ്ക് കാണുന്ന പുലരികളിലെല്ലാം താക്കോല്‍ തരുമ്പോള്‍ ഹൗസ് ഓണര്‍ പറഞ്ഞ വാക്കുകള്‍ ബിനുവിനോര്‍മ്മ വരും.
'10 ലിറ്റര്‍ വെള്ളം നിറച്ച കുടം കണ്ട് ദിവസം തുടങ്ങുന്നത് തന്നെ ഐശ്വര്യമാണ്, അപ്പോ പിന്നെ ഒരു ലക്ഷം ലിറ്റര്‍ വെള്ളം നിറച്ച ടാങ്ക് കണ്ടുണരുന്നെതെന്തൈശ്വര്യമായിരിക്കും'
'എന്തൈശ്വര്യമായിരിക്കും'

ഒരു ലക്ഷം ലിറ്ററിന്റെ ഐശ്വര്യം കണ്ടുണര്‍ന്നിട്ടിപ്പോ പല്ല് തേക്കാന്‍ പോലും വെള്ളമില്ലെടാ പട്ടീന്ന് ഹൗസ് ഓണറെ വിളിച്ച് പറയണമെന്നു ഷുക്കൂറിനും ബിനുവിനും ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഹൈദരാബാദ് സിറ്റിയില്‍ ബാച്ചിലേര്‍സിന് ഒരു വീട് കിട്ടാന്‍ ഫേസ്ബുക്കില്‍ ബോയ്സിന് ഒരു ലൈക്ക് ഒപ്പിക്കാനുള്ളതിനേക്കാളും ബുദ്ധിമുട്ടാണെന്നറിയുന്നത് കൊണ്ട് തത്ക്കാലം വേണ്ടെന്ന് വച്ചു. 

    പിന്നെ വീടിന്റെ ചുറ്റുപാടിനെ പറ്റി പറയുകയാണേല്‍ വളരെ നല്ല ചുറ്റുപാടാണ്. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്നത് റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറിയും ആന്ദ്രയിലെ ഒരു പ്രമുഖരാഷ്ട്രീയപാര്‍ട്ടി നേതാവുമായ ഒരു താടക. അവരെ താടക എന്ന് വിളിച്ചതു കൊണ്ടൊന്നും തോന്നരുത് അത്രയ്ക്ക് നല്ല തങ്കപ്പെട്ട സ്വഭാവമാണ്. ഷുക്കൂറും കൂട്ടരും വീടിന്റെ മുറ്റത്തൂന്ന് ക്രിക്കറ്റ് കളിച്ചതിന് ഹൗസ് ഓണറെ വിളിച്ച് തെറി പറഞ്ഞ അവരെ താടക എന്നല്ലായിരുന്നു വിളിക്കേണ്ടത്.

'ഹലോ നരസിംഹം, നിങ്ങടെ വീട്ടില്‍ താമസിക്കുന്ന ആ പിള്ളേരെ ഉടനെ പുറത്താക്കണം'
'എന്തു പറ്റി മാഡം?'
' അവര് വീട്ടു മുറ്റത്തൂന്ന് ക്രിക്കറ്റ് കളിയും ബഹളവുമാണ്, ഭയങ്കര ശല്യമാണ്.'
'പിള്ളേരല്ലേ മാഡം അവര് കളിച്ചോട്ടേന്ന് വെച്ചാല്‍ പോരേ ...'

'മിസ്റ്റര്‍ നരസിംഹം, ബഹളം സഹിക്കാം. അവര്‍ കളിക്കുമ്പോ പന്ത് വലിയ ശബ്ദത്തില്‍ ഞങ്ങടേ ഗേറ്റിലും മതിലിലും വന്നിടിച്ചിട്ട് ഞങ്ങള്‍ക്കുറങ്ങാന്‍ പറ്റുന്നില്ല, നിങ്ങള്‍ എത്രയും പെട്ടെന്ന് അവരെ പുറത്താക്കുന്നോ അതോ ഞാന്‍ അടൂത്ത നടപടി നോക്കണോ?'
'ഓ! മാഡത്തിന് പകല്‍ ഉറങ്ങുന്ന ശീലമുണ്ടായിരുന്നല്ലേ, ഞാന്‍ അവരോട് പകല്‍ കളിക്കരുതെന്ന് പറയാം. മാഡം , തത്ക്കാലം ഈ പ്രാവശ്യം ഒന്ന് ക്ഷമിക്ക്.'

'ആരാ മിസ്റ്റര്‍ പകല്‍ ഉറങ്ങുന്നേ, ആ ആഭാസന്മാര്‍ രാത്രി പതിനൊന്ന് മണിക്ക് ശേഷമാ കളി തുടങ്ങുന്നേ'

അന്നത്തോടെ ഷുക്കൂറിന്റെം ടീമിന്റെയും ക്രിക്കറ്റ് കളി നിന്നു.

****************************************************************************************
   അങ്ങനെ ഒരു ദിവസം തന്റൊപ്പം ട്രെയിനിങ്ങ് കഴിഞ്ഞിറങ്ങിയ തെലുങ്കന്‍ ഓഫീസ് കമ്മ്യൂണിക്കേറ്ററില്‍ ഷുക്കൂറിനെ പിങ്ങ് ചെയ്തത്.
'ഡ്യൂഡ്, കാന്‍ ഐ ഹാവ് യുവര്‍ റൂം കീ'
അവന്റെ ഗേള്‍ഫ്രന്റ് തെലുങ്കത്തി മാലിനിയോടൊപ്പം ഫുഡ് കോര്‍ട്ടിലും ഗ്രൗണ്ടിന്റെ മൂലയ്ക്കും ഒക്കെ വെച്ച് കാണുമ്പോ മുഖത്തു പോലും നോക്കാത്തവനാ ഇപ്പോ ഡ്യൂഡ് എന്നൊക്കെ. ബൈ ദി ബൈ എന്തിനാവും കീ, ടോയ്ലറ്റില്‍ പൊവാനാണേല്‍ ഇവിടുണ്ട് സെണ്ട്രലൈസ്ഡ് ഏസീ ടോയ്ലറ്റ്. ഉറങ്ങണേല്‍ ഏ സി ഡോര്‍മിട്രി.

ചിലപ്പോ യൂറോപ്പ്യന്‍ ടോയ്ലറ്റ് ശരിയാവില്ലായിരിക്കും. പുവര്‍ ഫെല്ലോ, നമ്മള്‍ ഇതൊക്കെ കാണുന്നതിവിടെ വെച്ചാ; പക്ഷേ ഒരൊറ്റ ദിവസം കൊണ്ടെല്ലാം ശരിയാക്കിയെടുത്തില്ലേ. ട്രെയിനില്‍ വരുന്ന വഴിക്ക് ടി ടി ഇയെക്കൊണ്ട് ടൈ അഴിപ്പിച്ച് ടൈ കെട്ടാന്‍ പഠിച്ച ടീമാണ് ഷുക്കൂര്‍, പിന്നാ ഒരു യൂറോപ്പ്യന്‍ ക്ലോസറ്റ്.

ഷുക്കൂര്‍ റിപ്ലൈഡ്: 'യാഹ്, ഷുവര്‍. വാട്ട് ഹാപ്പന്‍ഡ് മാന്‍?'
' ഞാനും എന്റെ ഫ്രണ്ട് മാലിനിയും ഇന്ന് മുതല്‍ കാറ്റ് കോച്ചിങ്ങിന് ചേര്‍ന്നു,മോണിങ്ങ് ക്ലാസ്സ് ആയത് കൊണ്ട് കാര്യമായി ഉറങ്ങാന്‍ പറ്റിയില്ല. ഞങ്ങള്‍ക്ക് കുറച്ച് സമയം ഒന്നുറങ്ങണം'
'ഒക്കെ ഡ്യൂഡ്, ഞാന്‍ ബാക്കി റൂമ്മേറ്റ്സിനോടൊന്നു ചോദിച്ചിട്ട് കീ ബിനുവിനോട് വാങ്ങിച്ച് തരാം'


അവന്റെയൊക്കെ ഫ്രണ്ടാണ് ഫ്രന്റ് , നമുക്കുമുണ്ട് ഫ്രന്റൊക്കെ അവന്മാര് കാരണം ഉള്ള ഉറക്കം കൂടി പോവാറാണ് പതിവ്. മാത്യു , അവന്‍ രാവിലെ ആറ് മണിക്കെണീറ്റ് ഏഷ്യാനെറ്റ് ന്യൂസും വെച്ച് സ്തോത്രം പാടും. മറ്റവന്‍ ബിനു, രാത്രി ഉറങ്ങാന്‍ തുടങ്ങുമ്പോ ഏതോ ഒരു ബുക്കുമെടുത്ത് സായിബാബയുടെ പടത്തിന് മുന്നില്‍ ചെന്നിരുന്ന്  മനുഷ്യന് മനസ്സിലാവാത്ത ഏതോ ഭാഷയില്‍ എന്തൊക്കെയോ ചൊല്ലും, ഭജന്‍ ആണ് പോലും ഭജന്‍.

ഷുക്കൂര്‍ ഉടനെ തന്നെ ഒരു ഗ്രൂപ്പ് ചാറ്റ് ഓപ്പണ്‍ ചെയ്ത് കാര്യം ബാക്കി നാലിനേം അറിയിച്ചു.

'നമ്മളഞ്ചും അവനും അവളും ബെഞ്ചിലാ, നമ്മളിവിടെ ഓഫീസ് കമ്മ്യൂണിക്കേറ്ററിലും ബ്ലോഗിലും ചോറീം കുത്തിയിരിക്കുമ്പോ അവന്‍ മാത്രം ഉണ്ടാക്കണ്ട'; മാത്യുവിന്റെ കമന്റ്.
'നമ്മളോ ഉറങ്ങുന്നില്ല, അവനെങ്കിലും ഉറങ്ങിക്കോട്ടഡേയ്' , ഷുക്കൂറിന്റെ മഹാമനസ്ക്കത.

അവസാനം ബിനു താക്കോല്‍ എത്തിച്ചു കൊടുക്കുകയും അവര് പോയി സുഖമായിട്ടുറങ്ങി തിരിച്ചു പോരുകയും ചെയ്തു.

അടുത്ത ഒരു മാസത്തിനിടെ തെലുങ്കനും മാലിനിയും ഒരു നാലഞ്ച് ദിവസം ഉറങ്ങാന്‍ പോയി.

  'അളിയാ ഇതിനിയും നിര്‍ത്തിയില്ലേല്‍ ആ സെക്രട്ടറി മറുത ചിലപ്പോ ഇമ്മോറല്‍ ട്രാഫിക്ക് നടക്കുന്നൂന്ന് പറഞ്ഞ് നൂറില്‍ വിളിക്കും'

ബിനുവിന്റെ സംശയം ശരിയാണെന്ന് ഷുക്കൂറിനും തോന്നി.
'പക്ഷെ തെലുങ്കന്റടുത്ത് എങ്ങനെ കാര്യം പറയും'
ചര്‍ച്ചയ്ക്കൊടുവില്‍ ആ കര്‍ത്തവ്യവും ഷുക്കൂറിന്റെ തലയില്‍ തന്നെ നിക്ഷിപ്തമായി.





 തെലുങ്കന് നല്ല സുഖമില്ലാത്തോണ്ട് ലീവെടുത്ത ഒരു സുപ്രഭാതത്തില്‍ ഷുക്കൂര്‍ മാലിനിയെ ഒറ്റയ്ക്ക് ഫുഡ് കോര്‍ട്ടില്‍ കണ്ടു മുട്ടി.

'ഹായ് മാലിനി, ഐ ആം ഷുക്കൂര്‍ സണ്‍ ഓഫ് ബീരാന്‍;'
ഛെ! ഡയലോഗ് മാറി പോയി, വാരണം ആയിരം ഒരു അഞ്ചാറ് തവണ കണ്ടേല്‍ പിന്നെ ഹായ് മാലിനി പറയേണ്ടിടത്തെല്ലാം ഈ ഡയലോഗ് ആണ് വരുന്നത്. Retake....
'ഹായ് മാലിനി, കണ്ടിട്ട് എന്തോ കളഞ്ഞു പോയ അണ്ണാനെ പോലുണ്ടല്ലോ, എന്ത് പറ്റി?'
' ഇന്ന് കാറ്റിന്റെ ക്ലാസ്സ് ഉണ്ടായിരുന്നു, നല്ല ഉറക്കക്ഷീണമുണ്ട്'

'ഓ ഉറങ്ങാന്‍ പോവാന്‍ നിന്റെ ബെസ്റ്റ് ഫ്രന്റില്ലല്ലോ, ബൈ ദി ബൈ ഞാന്‍ വേണേല്‍ ബൈക്കില്‍ എന്റെ വീട്ടില്‍ കൊണ്ടാക്കാം മാലിനിയ്ക്കും ആ വകയില്‍ എനിക്കും ഒന്നുറങ്ങാം'

'ഹേയ്, നോ താങ്ക്സ്, ഞാന്‍ ഡോര്‍മെറ്ററിയില്‍ പോയുറങ്ങിക്കോളും'

'ഓക്കെ, എപ്പോഴെങ്കിലും ഞങ്ങടെ വീട്ടില്‍ തന്നെ ഉറങ്ങാന്‍ തോന്നുവാണേല്‍ പറയണട്ടോ, ഞങ്ങളിലാരു വേണേലും കമ്പനി തരാം'

അതിന് ശേഷം തെലുങ്കനും മാലിനിയും കീ ചോദിക്കുന്നത് പോയിട്ട് ഷുക്കൂറിന്റെ മുഖത്ത് പോലും നോക്കിയിട്ടില്ല.

17 comments:

  1. Anonymous says:

    പോര

  1. Anonymous says:

    ഫാക്ടംഫോസിന്റെ IP 20.20.0.18 ആണ് . ആകെ ടോട്ടല്ലി മൊത്തത്തില്‍ നന്നായിട്ടുണ്ട്. ഈ തീം ഒന്ന് മാറ്റണം, വായിക്കാന്‍ പ്രയാസമാ...

  1. ഹും
    നല്ല തടീം, അത്യാവശ്യം കറുപ്പ് നിറവും എന്നാകണമായിരുന്നു

    ഇനി എല്ലാത്തിനേം വിമര്‍ശിക്കണം ഒരുത്തനും അങ്ങനെ നന്നാവണ്ട.... ഹല്ല പിന്നെ

    ഷുക്കൂറും ബിനുവും മാത്രമേ ഉള്ളോ നിങ്ങളടെ കഥാപാത്രങ്ങളായി അജീക്കയും പോഞ്ഞിയും കിത്തൂസും സത്തും ഒക്കെ വരട്ടെ അടുത്ത കഥകളില്‍

  1. Admin says:

    എഴുതികഴിഞ്ഞൊന്ന് വായിച്ചപ്പോ എനിക്കും തോന്നി. ഇനി എഴുതുമെങ്കില്‍ നന്നാക്കാന്‍ ശ്രമിക്കാം. അഭിപ്രായത്തിന് നന്ദി അനോണീ

  1. Admin says:

    താങ്ക്സ് ഫോര്‍ ദി ഇന്‍ഫൊ....
    ലേഔട്ട് ഉടനേ മാറ്റാം

  1. Admin says:

    ചെലയും ഉണ്ടാകും ചിലപ്പോ താരമായി ;)
    ബൈ ദി ബൈ പഴേ റൂമ്മേറ്റ്സിന്റെ പേരെഴുതാന്‍ ധൈര്യമില്ലാഞ്ഞിട്ടാ ബിനുവും ഷുക്കൂറും ആക്കിയത്,ലവന്മാരൊന്നും അടുത്തെങ്ങും എന്നെ കാണാന്‍ പോണില്ലല്ലോ.

  1. This comment has been removed by the author.
  1. മെച്ചപ്പെടുന്നുണ്ട്‌

  1. നന്നായിട്ടുണ്ട് ,ക്ലിമാക്സിനു ഒരല്‍പം കൂടെ പഞ്ച് ഉണ്ടായിരുന്നെങ്കില്‍ കിടിലന്‍ ആയേനെ .ചില പ്രയോഗങ്ങള്‍ (ഫേസ്ബുക്കില്‍ ബോയ്സിനു ലൈക്‌ കിട്ടാനുള്ള പാട് പോലെ )നന്നായി രസിപ്പിച്ചു .ചിലയിടങ്ങളില്‍ ഒരല്പം എഡിറ്റിങ്ങും ആവാം എന്ന് തോന്നി .ഷുക്കൂറിന്റെ പല്ല് പോയ കഥയൊക്കെ വെട്ടിക്കളഞ്ഞാലും കഥക്ക് സോറി അനുഭവത്തിനു പരിക്കൊന്നും പറ്റില്ല .പക്ഷെ ആകെ മൊത്തം കൊള്ളാം ..

  1. ആദ്യമായാണ്‌ വായിക്കുന്നത്. കൊള്ളാം,
    സിയഫ്‌ പറഞ്ഞപോലെ ഒന്നൂടെ ആഞ്ഞുപിടിച്ചോ....ആളുവരും, കമെന്റ്റ്‌ ഇങ്ങു പോരും!

  1. Admin says:

    അടുത്ത പോസ്റ്റിടുമ്പോ (ഇടുവാണേല്‍) ശ്രദ്ധിക്കാം. ഫീഡ്ബാക്കിന് നന്ദി

  1. Admin says:

    നിങ്ങടെ നാക്ക്(വിരല്‍) പൊന്നായിരിക്കട്ടെ

  1. കൊള്ളാം ജിനേഷേ..രസിച്ചു വായിച്ചു.
    :-)
    ഹൈദരബാദിലെ ഞങ്ങളുടെ "സര്‍ദാര്‍ജി ബോയ്സ്" കാലം ഓര്‍മ വന്നു (സര്‍ദാര്‍ജിയുടെ ഫ്ലാറ്റ് ആയിരുന്നു, അവിടെ താമസിച്ചതോണ്ട് ഞങ്ങള്‍ സര്‍ദാര്‍ജി ബോയ്സ് ആയി)

  1. Unknown says:

    രസിച്ചു... ഇമ്മാതിരി തമിൾ,മലയാളി,കന്നഡ,നോർത്തിൻഡ്യൻ തെലുങ്കന്മാരെയും,മാലിനിമാരെയും കൊറേ കണ്ടിട്ടൊണ്ട്....

  1. കൊള്ളം....... ഇഷ്ടായി......... ഇനിയും പ്രതീക്ഷിക്കുന്നു.......

  1. Admin says:

    ചില്ലറയുടെ കമന്റ് വീണെന്റെ ബ്ലോഗ് ധന്യമായി....

  1. Admin says:

    @sumesh and @anu :നന്ദി

Font Problem?

Click here to download the Malayalam fonts.