ബഹുമാനപ്പെട്ട അമല്‍ നീരദ് സര്,
ഒരു ക്യാമറാമാന് എന്ന നിലയില്‍ താങ്കളോടിപ്പോഴും അങ്ങേയറ്റത്തെ ബഹുമാനമുണ്ട്, പക്ഷെ ഒരു സംവിധായകനെന്ന നിലയില്‍ ഉണ്ടായിരുന്ന ബഹുമാനം പൂര്‍ണ്ണമായും ബാച്ചിലര്‍ പാര്‍ട്ടി കണ്ടതോടെ നഷ്ടപ്പെട്ടു എന്ന് വ്യസനസമേതം അറിയിക്കട്ടെ. അത്ര ഇന്ററസ്റ്റിങ്ങ് സ്റ്റോറി ഒന്നുമല്ലായിരുന്നെങ്കിലും ഒരു നല്ല എന്റര്‍ടെയിനറായി കണ്ടിരിക്കാവുന്ന ഒരു സിനിമയെ മലയാളിയുടെ സാമാന്യ ബുദ്ധിയെ പരിഹസിക്കുന്ന സിനിമയാക്കി മാറ്റിയതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും സംവിധായകനായത് കൊണ്ട് താങ്കള്‍ക്ക് തന്നെയാണ്. അശ്ല്ലീലതയുടെ അതിപ്രസരം ഉണ്ടെന്ന് വിമര്‍ശിക്കാമെങ്കിലും യൂത്തിനെ സാറ്റിസ്ഫൈ ചെയ്യിക്കാനുതകുന്ന കോമഡി സീനുകള്‍ കൊണ്ട് സിനിമയുടെ ആദ്യ പകുതി ഒരിക്കലും വിരസമായി തോന്നിയിരുന്നില്ല. ഈ ചിത്രത്തെയാണല്ലോ 'കീബോര്‍ഡ് ഗുണ്ടകളെ'ന്ന് ബെര്‍ളിച്ചായനൊക്കെ വിമര്‍ശിക്കുന്ന ഫേസ്ബുക്കന്മാര് തെറി വിളിച്ചതെന്ന് ഒരു ഘട്ടത്തില്‍ ചിന്തിച്ച് പോയിരുന്നു.
താങ്കളുടെ 'ബിഗ് ബി', ഫോര്‍ ബ്രദേര്സിന്റെ അഡാപ്റ്റേഷന് ആയിരുന്നെങ്കിലും മലയാളിക്ക് കാഴ്ചയുടെ ഒരു നവ്യാനുഭവം സമ്മാനിച്ച ഒരു സ്റ്റൈലിഷ് എന്റര്‍ടെയിനറായിരുന്നു. പിന്നീട് വന്ന സാഗര്‍ ഏലിയാസ് ജാക്കിയും അന്‍വറും എല്ലാം അതേ സ്റ്റൈല്‍ തന്നെ തുടര്‍ന്നപ്പോഴും ഒരു വിഭാഗം പ്രേക്ഷകരെയെങ്കിലും സാറ്റിസ്ഫൈ ചെയ്യിക്കാന്‍ പോന്നവയായിരുന്നു. സെപ്പിയ ടോണിന്റെയും സ്ലോ മോഷന്റെയും അതിപ്രസരത്തെ വിമര്‍ശിച്ചവരില്‍ പലരും ഈ സിനിമകള്‍ ആസ്വദിച്ച് കാണും എന്നതുറപ്പാണ്.
സാഗര്‍ ഏലിയാസ് ജാക്കിയിലെ ലോജിക്കിന് നിരക്കാത്ത വെടി വെയ്പ്പ് സീനുകള്‍ ഫാന്‍സ് കൈയ്യടിച്ച് സ്വീകരിച്ചത് കണ്ട് താങ്കള്‍ക്കുണ്ടായ 'എല്ലാ മലയാളികളും സാമാന്യ ബുദ്ധിയില്ലാത്തവരാണെന്ന' തെറ്റിദ്ധാരണയില്‍ നിന്നാവുമല്ലേ 'ബാച്ചിലര്‍ പാര്‍ട്ടി'യിലെ ആക്ഷന്‍ സീനുകള്‍ പടച്ചു വിടാനുള്ള ഇന്സ്പിരേഷന് ഉണ്ടായത്? ഒരേം തരം അണ്ടര്‍വേള്‍ഡ് - കൊട്ടേഷന്‍ സ്റ്റൈലിഷ് വീരഗാഥകള്‍ മാത്രം ചിത്രീകരിച്ച് ടൈപ്പ് ചെയ്യതിരിക്കപ്പെടാതിരിക്കാന്‍ താങ്കള്‍ (അറ്റ്ലീസ്റ്റ് ആഷിക്ക് അബുവിനെയെങ്കിലും മോഡല്‍ ആക്കിക്കൂടെ?) ഇനിയും ശ്രമിച്ചില്ലെങ്കില്‍ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ താങ്കളുടെ സ്ഥാനം സന്തോഷ് പണ്ടിറ്റിനൊപ്പമായിരിക്കും.
ഒരു നായകന് പത്ത് മുപ്പത് പേരെ ആത്മവിശ്വാസത്തോടെ നേരിടുന്നത് കണ്ട് കൈയ്യടിക്കുന്നത് പോലെ തോക്ക്ധാരികളായ പത്തിരുപത് പേരോട് നാല് പേര് വെടി വെച്ച് കളിക്കുന്നത് കണ്ട് കൈയ്യടിക്കാന്‍ മാത്രം വിഡ്ഢികള്‍ കേരളത്തിലില്ലെന്ന് ഇപ്പോള്‍ ഏകദേശം താങ്കള്‍ക്ക് മനസ്സിലായിക്കാണുമല്ലേ? പത്ത് മിനിറ്റോളം നീണ്ട് നിന്ന ക്ലൈമാക്സിലെ ആ വെടി വെയ്പ്പ് ചവിട്ട് നാടകം കണ്ട പ്രേക്ഷകരെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ , പ്രിവ്യൂ എന്നിങ്ങനെ ഒരു മൂന്നാല് പ്രാവശ്യമെങ്കിലും ഈ സിനിമ കണ്ടിട്ടും ഇത് പുറത്തിറക്കാന്‍ ധൈര്യം കാണിച്ച താങ്കളെയും അണിയറ പ്രവര്‍ത്തകരെയും , ഒരു ചാനലും 'അഭിനവ ചലച്ചിത്ര ബുദ്ധിജീവികളും' ചേര്‍ന്ന് സന്തോഷ് പണ്ഡിറ്റിനെ ജനകീയ വിചാരണ ചെയ്ത പോലെ ചെയ്യാതിരുന്നത് താങ്കളുടെ ഭാഗ്യമായിരിക്കും.
താങ്കളുടെ അടുത്ത സിനിമ കാണാന്‍ കയറുന്ന പ്രേക്ഷകന് "പറശ്ശിനിക്കടവ് മുത്തപ്പാ പണി പാമ്പായും പട്ടിയായും കിട്ടല്ലേ" എന്ന് പ്രാര്‍ത്ഥിക്കുമെന്നുറപ്പാണ്.
അമല്‍ നീരദ് പ്രൊഡക്ഷന്‍സ് പുതുമുഖചലച്ചിത്രകാരന്മാരെ പ്രൊമോട്ട് ചെയ്യുന്നതിനായി നിര്‍മ്മിക്കാന്‍ പോകുന്ന സിനിമകള്‍ പ്രേക്ഷകനെ സാറ്റിസ്ഫൈ ചെയ്യുമെന്ന പ്രതീക്ഷയോടെ ,
നല്ല സിനിമകള്‍ കാണാനാഗ്രഹിക്കുന്ന ഒരു പ്രേക്ഷകന്
14 comments:
-
താങ്കളുടെ ബ്ലോഗ് വായിച്ച ഞാന്‍ ഭാചിലര് പാര്‍ടി കാണാന്‍ പോനില്ലെന്നു തീരുമാനിച്ചു..അമ്പതു രൂപേം പെട്രോളും സമയോം ലാഭം.....
-
കൃഷ്ണനും രാധയ്ക്കും ശേഷം ആക്ഷന്‍ സീന്‍ കണ്ടിട്ട് ഞാന്‍ ചിരിച്ചത് ബാച്ചിലര്‍ പാര്‍ട്ടി കണ്ടപ്പോഴാ... ഫസ്റ്റ് ഹാഫ് കോമഡിയൊക്കെയുണ്ട്. ഓസിന് കാണാന്‍ ചാന്‍സുണ്ടേല്‍ പോയി കണ്ടോ.
-
ങേ! എന്റെ ബ്ലോഗിനും റിവ്യൂവോ? നീയൊന്നും തുറന്ന കത്തെഴുതാഞ്ഞത് എന്റെ ഭാഗ്യം
-
ക്ലൈമാക്സിലെ ഒന്നര മിനിറ്റോളം വെടിവെയ്പ്പ് വെട്ടി മാറ്റീന്ന് ഒരു ട്വീറ്റ് കണ്ടു, ശരിയാണോന്നറിയില്ല.
-
മുന്നറിയിപ്പ് നല്‍കിയതിനു നന്ദി....ഹഹ...
ഏതായാലും ആ പടം കാണേണ്ടല്ലോ....
അല്ലെങ്കിലും ആത്മഹത്യ ചെയ്യാന്‍ എനിക്ക് താല്പര്യമില്ല...:)
-
ആകെ മൊത്തം ടോട്ടല്‍ ഒരു മണിക്കൂര്‍ ഉള്ള ഒരു സിനിമയെ സ്ലോമോഷനില്‍ വലിച്ചു നീട്ടി രണ്ടര മണിക്കൂര്‍ കാണിക്കുന്നതാണ് അമല്‍ നീരദിന്റെ രീതി.
ചിലപ്പോഴൊക്കെ ഞാന്‍ ആലോചിക്കും, ഈശ്വരാ, ഈ അമല്‍ നീരദ് ഏഷ്യാനെറ്റില്‍ ഒരു മെഗാസീരിയല്‍ സംവിധാനം ചെയ്താല്‍ എങ്ങനെയിരിക്കും എന്ന്! അങ്ങനെ ആയാല്‍ അര മണിക്കൂര്‍ വീഡിയോ കൊണ്ട് ഒരാഴ്ച മൊത്തം എപ്പിസോഡ് കാണിച്ചു ആര്‍മാദിക്കാം!!!
-
ഞാന്‍ കത്തൊന്നും എഴുതീല്ല, പകരം ഒരു റീമേക്ക് തന്നെ ഉണ്ടാക്കി.
വടക്കുനോക്കിയന്ത്രം റിമേക്ക് - ക്യാമറ, സംവിധാനം : അമല്‍ നീരദ്.
ഇവിടെ: http://vishnulokam.com/?p=640
-
ആശംസകള്‍........ ബ്ലോഗില്‍ പുതിയ പോസ്റ്റ്..... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ച്ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ...........
തുടക്കം നന്നായി. ഇടക്ക് അല്പം ഇഴഞ്ഞെങ്കിലും അവസാന ഭാഗം പിന്നേം നന്നായി . നിന്റെ ബ്ലോകിന്റെ കാര്യമാണ് പറഞ്ഞത്