രാമന്റെ സമരലീലകള്‍..........

Posted: Sunday, June 5, 2011 by Admin in Labels: ,
6

കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ 'സന്ധിയില്ലാ' സമരം പ്രഖ്യാപിച്ച രാംദേവിനെ ഒടുവില്‍ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുന്നു, ഒപ്പം ലാത്തിചാര്‍ജ്ജും..തികച്ചും അപലപനീയ നടപടിയാണിത്. സമധാനപരമായി സമരം നടത്താനുള്ള ഓരോ ഭാരതീയന്റെയും അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണിത്.
      ബാബയുടെ ആവശ്യങ്ങളില്‍ പലതും ഭാരതത്തിലെ ദരിദ്രജനകോടികളുടെ നന്മയ്ക്കുതകന്നവയാണ് എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ആയിരം കോടി വരുമാനമുള്ള ഒരു 'വ്യവസായി'യായ ബാബയുടെ ഈ 'ഹൈടെക്ക്' സമരത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും സംശയത്തോടെ നോക്കികണ്ടാല്‍ അതിനെ കുറ്റം പറയാന്‍ കഴിയില്ല. കാരണം കള്ളപ്പണത്തിനെതിരെ നിരാഹാരം കിടക്കാന്‍ വേണ്ടിയുള്ള പന്തലിന്റെ ഒരു മാസത്തെ വാടക 2 കോടിയോളം വരുമത്രെ, സ്കോട്ട് ലാന്റില്‍ സ്വന്തം പേരില്‍ ഒരു ദ്വീപ് ഉള്ള ബാബയെ സംബ്ന്ധിച്ചിടത്തോളം ഇതൊരെ വലിയ തുകയായിരിക്കില്ല, പക്ഷെ കോടിക്കണക്കിന് വരുന്ന ഇന്ത്യയിലെ പട്ടിണിപ്പാവങ്ങള്‍ക്ക്.........അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം കക്ഷിയുണ്ടാക്കി 543 സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന വെറും ഒരു യോഗാചാര്യന്‍ നടത്തുന്ന ഒരു പബ്ലിസിറ്റി സ്റ്റണ്ടായും വേണമെങ്കില്‍ ഇതിനെ നോക്കിക്കാണാം , കാരണം ഹസാരെയുടേത് ജന്തര്‍ മന്തറിലെ തെരുവില്‍ കിടന്നുള്ള ഗാന്ധിയന്‍ സത്യാഗ്രഹമായിരിന്നെങ്കില്‍ ബാബ സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചിരുന്നത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഹൈടെക്ക് പന്തലിലായിരുന്നു.
     ഒടുവില്‍ ബാബ തന്നെ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച അഴിമതിക്കാര്‍ക്ക് വധശിക്ഷ; 1000,500 രൂപ നോട്ടുകളുടെ നിരോധനം കൂടാതെ ഇംഗ്ലീഷിനു പകരം ഹിന്ദി പ്രചരിപ്പിക്കുക തുടങ്ങിയവ ഒഴികെയുള്ള എല്ലാ ആവശ്യങ്ങളും നമ്മള്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹമാണ്. അതു കൊണ്ട് രാംദേവിന്റെ ഉദ്ദേശ്യം നല്ലതായാലും ചീത്തയാലും നമുക്കും ഈ സമരത്തെയും സദുദ്ദേശത്തെയും തത്കാലം പിന്തുണയ്ക്കാം. കാരണം മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ് പ്രധാനം.........

6 comments:

  1. രാംദേവ് ആവശ്യപ്പെട്ടത് ന്യായം തന്നെ.
    എങ്കിലും സ്വാമിമാരും അച്ചന്മാരും ഉസ്താദുമാരുമൊക്കെ രാഷ്ട്രീയത്തിൽ തലയിട്ട് മറ്റൊരു അണ്ണാഹസാരെയോ ഗാന്ധിയോ ഒക്കെ ആവാമെന്ന വ്യാമോഹം തൽക്കാലം മാറ്റിവച്ച്, സ്വന്തം കീശയിലുള്ള കോടികൾ ഇവിടുത്തെ പാവപ്പെട്ടവന്റെ പട്ടിണിമാറ്റാൻ ചിലവഴിക്കട്ടെ ആദ്യം.

    പിന്നെ, ഈ രാംദേവ് ഇത്രനാൾ എവിടെ ആയിരുന്നു? പെട്ടെന്നൊരു ദിവസം ഇന്ത്യയിൽ അഴിമതി നടക്കുന്നു എന്ന് ദിവ്യവെളിപാടുണ്ടായി എന്നാൽ ഇന്ന് പ്രതികരിച്ചേക്കാം എന്നങ്ങ് തോന്നിയതാണോ?
    കോടീശ്വരനായിപ്പോയി എന്നതുകൊണ്ട് ഒരാൾക്ക് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നില്ല. പക്ഷേ അത് ഒരു മത നേതാവിൽ നിന്നാവുമ്പോൾ ഉദ്ദേശം പലപ്പോഴും മറ്റൊന്നായിരിക്കും. അതിപ്പോൾ ഹിന്ദു/ക്രിസ്ത്യൻ/മുസ്ളീം ഏതു മതമായാലും അതിലെ പുരോഹിതന്മാർ ഇങ്ങനെ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നത് അനുയായികളെ കൂട്ടുക എന്ന ദുരുദ്ദേശ്യത്തോടുകൂടി തന്നെ ആയിരിക്കും.അണ്ണാഹസാരെയ്ക്ക് കിട്ടിയ ജനപ്രീതി തന്നെയാണ്‌ സ്വാമിയേയും ഈ അടവൊന്ന് പയറ്റിനോക്കാം എന്ന് ചിന്തിപ്പിച്ചത്.

    ആശംസകളോടെ
    satheeshharipad.blogspot.com

  1. Admin says:

    പബ്ലിസിറ്റി ആണ് അങ്ങേരുടെ പ്രധാന ലക്ഷ്യം എന്നത് 100% sure ആണ്.... പോലീസിനെ പേടിച്ച് പെണ്‍ വേഷം കെട്ടിയ അദ്ധേഹം ഇപ്പൊ തേനും നാരങ്ങനീരും കഴിച്ചുള്ള 'നിരാഹാരം' അനുഷ്ടിക്കുവല്ലേ...

  1. Sarath says:

    അഴിമതി വിരുദ്ധ റിയാലിറ്റി ഷോ -പാര്‍ട്ട്‌ 2

  1. Admin says:

    @jayaraj thanks... :)

Font Problem?

Click here to download the Malayalam fonts.