പാളം തെറ്റിയ ട്രെയിന്‍.................'The train' review

Posted: Thursday, June 2, 2011 by Admin in Labels:
4

ആര്‍ട്ട് സിനിമകളും കൊമേര്‍ഷ്യല്‍ സിനിമകളും തനിക്ക് ഒരേ പോലെ വഴങ്ങും എന്ന് പല തവണ തെളിയിച്ചയാളാണ് ജയരാജ്. പക്ഷെ 'ദി ട്രെയിന്‍' പ്രേക്ഷകന് സമ്മാനിക്കുന്നത് നിരാശയാണ്. 26/11 മുംബൈ ആക്രമണത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഒട്ടു മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസ് പരാജയങ്ങളായിരുന്നു എന്ന പതിവ് ഇക്കുറിയും തെറ്റാനിടയില്ല. ചില കാതിനിമ്പമുള്ള ഗാനങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ട്രെയിന്‍ പ്രേക്ഷകന് നല്‍കുന്നത് നിരാശ മാത്രമാണ്.
      രാവിലെ 6 മണിയ്ക്ക് ഓടിത്തുടങ്ങുന്ന ട്രയിനില്‍ വൈകുന്നേരം 6 മണിയ്ക്കിടെ എന്ത് സംഭവിച്ചു എന്ന പരസ്യവാചകം കേട്ട് തിയേറ്ററില്‍ കയറുന്നവര്‍ ഒന്നും സംഭവിച്ചില്ല എന്ന തിരിച്ചറിവുമായി പുറത്തിറങ്ങുന്നിടത്ത് ദ ട്രെയിന്‍ പൂര്‍ണ്ണമാവുന്നു. മറ്റൊരു പരസ്യവാചകം പുതിയ ആഖ്യാനരീതി എന്താണെന്ന് കണ്ട് പിടിച്ച് കത്തയച്ച് സമ്മാനം നേടാം എന്നായിരുന്നു. അഡ്രസ്സ് കൊടുത്തതു കൊണ്ട് ചിലരെങ്കിലും 'നല്ല അഭിപ്രായം' അറിയിച്ച് കാണും.
     ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാവുന്ന ഒരുപാട് സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്, അതില്‍ മിക്കവയും പരാജയങ്ങളും ആയിരുന്നു. ഉദാഹരണം: ഭഗവാന്‍, 24 Hours തുടങ്ങിയവ. പക്ഷെ ട്രെയിന്റെ പരാജയം ഒരു നല്ല കഥയുടെ അഭാവമാണ്. പ്രത്യേകിച്ച് ഒരു കഥയില്ലാതെ മുംബൈ ആക്രമണം മലയാളിയെ എങ്ങനെ ബാധിച്ചു എന്ന് പറയാനാണ് ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശ്രമിച്ചതെന്ന് സ്പ്ഷ്ടം,  പക്ഷെ ഇതു പ്രേക്ഷകനെ കൊണ്ടെത്തിച്ചത് ബോറടിയിലാണ്.
    മമ്മൂട്ടിയുടെ ആഗസ്റ്റ് 15 ലെ നായകന്‍ ബുള്ളറ്റ് ആയിരുന്നെങ്കില്‍ ഇവിടെ മൊബൈല്‍ ഫോണ്‍ ആണ് കഥയെ മുന്നോട്ട് കൊണ്ടു പോകുന്നത്. ജയസൂര്യയ്ക്കും തന്റെ നായികയായി അഭിനയിച്ച സബിതയ്ക്കും കാര്യമായി ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. അല്‍ഷിമേര്‍സ് രോഗിയായി അഭിനയിച്ച ബാലാജിയും ബാലതാരവും മികച്ച് നിന്നു എന്ന് പറയുന്നതിനോടൊപ്പം മമ്മൂട്ടിയും പിടിച്ചു നിന്നു എന്ന് വേണം പറയാന്‍. കൂടാതെ ആകെ എടുത്തു പറയാനുള്ളത് ക്യാമറയും ശ്രീനിവാസിന്റെ സംഗീതവുമാണ്.

റേറ്റിംങ്ങ്: 1/10
വിധി പ്രവചനം: പരാജയം

4 comments:

  1. മലയാളം സിനിമകള്‍ കണ്ടിട്ട് നാളേറെയായി.... അപ്പോള്‍ ട്രെയിനും പാളം തെറ്റി അല്ലേ...

  1. Admin says:

    സമീപകാലത്തിറങ്ങിയ ചിത്രങ്ങളില്‍ ഉറുമിയും സീനിയേര്‍സും കൊള്ളാം.... മാണിക്യകല്ല് ഇതു വരെ കണ്ടില്ല...

  1. അല്ലേലും ...ലാലേട്ടനാ നല്ലത് !!!!!!

Font Problem?

Click here to download the Malayalam fonts.