മുന്‍കൂര്‍ ജാമ്യം: ഒരു സിനിമയ്ക്ക് റിവ്യൂ എഴുതാനുള്ള എന്റെ ആദ്യ ശ്രമം.
തീവ്രവാദം പ്രമേയമാക്കി മലയാളത്തില്‍ ഒരു പാട് സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും വ്യത്യസ്ഥമായ ഒരു ചലച്ചിത്രാനുഭവമാണ് അന്‍വര്‍ പ്രേക്ഷകന് നല്‍കുന്നത്. തീവ്രവാദം എന്ന വിഷയത്തെ ആരെയും വേദനിപ്പിക്കാതെ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് സംവിധാന മികവിന്റെയും തിരക്കഥയുടെയും വിജയമാണ്.
തന്റെ ആദ്യ രണ്ട് ചിത്രങ്ങളായ ബിഗ് ബിയും സാഗര്‍ ഏലിയാസ് ജാക്കിയും ഒരുക്കിയ അതേ സ്റ്റൈലില്‍ തന്നെ ആണ് അമല്‍ നീരദ് അന്‍വറും ഒരുക്കിയിരിക്കുന്നത്, സെപിയ ടോണ്‍ സാഗറില്‍ ഉപയോഗിച്ച അത്ര വ്യാപകമായി ഉപയൊഗിച്ചില്ല എന്ന് മാത്രം. മിനിട്ടുകളോളം നീണ്ട് നില്‍ക്കുന്ന പഞ്ച് ഡയലോഗുകളില്ലാതെ പ്രേക്ഷകമനസ്സില്‍ തങ്ങി നിന്നേക്കാവുന്ന ചെറിയ ഡയലോഗുകള്‍ മാത്രം ഉപയോഗിച്ച് കൊണ്ട് ഒരു ആക്ഷന്‍ സിനിമ ഒരുക്കാമെന്ന് അന്‍വറിലൂടെ അമല്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. ഭംഗിയായി ഓരോ ഷോട്ടും ചിത്രീകരിച്ച കാമറാമാന്‍ സതീഷും എഡിറ്റര്‍ വിവേക് ഹര്‍ഷനും
പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ചടുലമായ രംഗങ്ങളിലൂടെയും യുവാക്കള്‍ക്കാളെ ആകര്‍ഷിക്കാന്‍ വേണ്ട ചേരുവകള്‍ ഒരുക്കിയുമാണ് അന്‍വര്‍ തിയേറ്ററുകളില്‍ എത്തിച്ചത് എന്നതിന്റെ തെളിവാണ് പൃഥ്വിരാജിന്റെ സീന്‍.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ ഈണമിട്ട ഗാനങ്ങള്‍ ഇതിനകം തന്നെ ശ്രോതാക്കളുടെ ഖല്‍ബിലെത്തിക്കഴിഞ്ഞിരിക്കുന്നു. മനോഹരമായ പിക്ചറൈസേഷനും കൂടി ആയപ്പോള്‍ ഗാനങ്ങള്‍ കൂടുതല്‍ സുന്ദരങ്ങളായി എന്നെടുത്തു പറയെണ്ടിയിരിക്കുന്നു. പൃഥ്വിരാജും മംമ്തയും അന്‍വറിലൂടെ ആലാപനത്തിലും തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുന്നു.
സൂപ്പര്‍ താര സിംഹാസനത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന പൃഥ്വിരാജ് അഭിനയരംഗത്തെ കുലപതി പ്രകാശ് രാജിനോടൊപ്പം മല്‍സരിച്ചഭിനയിക്കുന്ന കാഴ്ച്ചയാണ് അന്‍വറില്‍ കാണാന്‍ കഴിയുന്നത്. ലാലിന്റെ വില്ലന്‍ വേഷവും മംമ്തയുടെ നായികാ വേഷവും മികച്ചു നില്‍ക്കുന്നു. തെന്നിന്ത്യയിലെ മികച്ച വില്ലന്‍ വേഷക്കാരിലൊരാളായ സംബത്തിന്റെ വില്ലന്‍ വേഷത്തിന് അല്പം പ്രാധാന്യം കുറഞ്ഞു പോയിട്ടുണ്ട് എന്ന് നിസ്സംശയം പറയാം..
1
Font Problem?
Click here to download the Malayalam fonts.